ഒരു കൃഷിപ്പാട്ട്

ആതിച്ചന്‍ ചന്തിരന്‍ -രണ്ടല്ലോ കാള
കാഞ്ഞിരക്കീഴു നടുക്കണ്ടം തുണ്ടത്തില്‍ 
ആതിച്ചന്‍ കാ ളേ  വലതും വെച്ചു 
ചന്തിരന്‍ കാളേ  ഇടതും വെച്ചു 
ഇച്ചാല് പൂട്ടി 
മറുചാല്‍   ഉഴുമ്പം
ചേറും കട്ടയുടയും പരുവത്തില്‍ 
ചവുട്ടി നിരത്തി വാര്‍ചാലും കോരി
വാര്‍ചാലും  കോരീ..പൊരിക്കോലും  കുത്തീ 
പോരിക്കോലും കുത്ത്യോ വാരി വെതപ്പീനോ
വാരിവെതപ്പീനോ മടയുമടപ്പീനോ
പിറ്റേന്ന് നേരം വെളുക്കും തിയ്യതി
മറയും തുറന്നൂ 
വെതയും കഴിഞ്ഞൂ
നെല്ലെല്ലാം കായ്ച്ചു കനിയും പരുവത്തില്‍ 
നെല്ലിന്റെ മൂട്ടില്‍ പെരമാവും കാവല്